ന്യൂഡൽഹി: ചോദ്യം ചോദിക്കുന്ന യുവതലമുറയെ ‘ദിമാഗി നക്സൽ’ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി സിജെപി വക്താവ് സൗരവ് ദാസ്. ചോദ്യങ്ങൾ ഉന്നയിക്കുന്ന ഒരു തലമുറയെ ഇത്തരത്തിൽ ചിത്രീകരിക്കുന്നത് ഒരു പ്രധാനമന്ത്രിക്ക് ചെയ്യാവുന്ന ഏറ്റവും നാണംകെട്ട പ്രവർത്തിയാണെന്ന് സൗരവ് ദാസ് ആരോപിച്ചു.
രാജ്യത്തെ ഒരു ലക്ഷത്തോളം സ്കൂളുകൾ അടച്ചുപൂട്ടിയതും തൊഴിലില്ലായ്മയും വിദ്യാഭ്യാസ മേഖലയ്ക്കുള്ള ബജറ്റ് വിഹിതം കുറച്ചതുമൊന്നും പ്രധാനമന്ത്രി കണ്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. ......
ദോഹ: ഖത്തറിന്റെ സാമ്പത്തിക രംഗത്ത് വൻ തിരിച്ചുവരവ് പ്രവചിച്ച് ആഗോള റേറ്റിംഗ് ഏജൻസിയായ ഫിച്ച് റേറ്റിംഗ്സ് (Fitch Ratings). രാജ്യത്തിന്റെ പരമാധികാര ക്രെഡിറ്റ് റേറ്റിംഗ് (Sovereign Rating) 'AA' ആയി ഫിച്ച് നിലനിർത്തി. ......
മദ്യലഹരിയിൽ ബന്ധുവിനെ കുത്തിക്കൊലപ്പെടുത്തിയയാൾ പൊലീസ് കസ്റ്റഡിയിൽ. ഇടുക്കി പുല്ലുപാറയിലാണ് സംഭവം.......
കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പരാമർശത്തെ വിമർശിച്ച മുഖ്യമന്ത്രി വി.ഡി.......
കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ എന്നും വലിയ ചർച്ചകൾക്ക് വേദിയായിട്ടുള്ള മണ്ണാണ് കണ്ണൂർ. രാഷ്ട്രീയ കൊലപാതകങ്ങളും സമരപോരാട്ടങ്ങളും മാത്രമല്ല, സമീപകാലത്ത് വലിയ സാമ്പത്തിക വിവാദങ്ങളും ഫണ്ട് തിരിമറി ആരോപണങ്ങളും കണ്ണൂരിലെ സി.പി.എം നേതൃത്വത്തെ പ്രതിരോധത്തിലാക്കിക്കൊണ്ടിരിക്കുകയാണ്തൊഴിലാളികളുടെ വിയർപ്പിൽ കെട്ടിപ്പൊക്കിയ സഹകരണ സ്ഥാപനങ്ങളും ജനകീയ ഫണ്ടുകളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ പ്രതിരോധത്തിന് വിള്ളലേൽപ്പിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ദിനേശ് ബീഡി സംഘവും ഇരിട്ടി എഡ്യൂക്കേഷൻ സൊസൈറ്റിയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന പുതിയ വിവരങ്ങൾ.
കേരള ദിനേശിലെ കോടികളുടെ ഇടപാടും വിവാദങ്ങളും
കണ്ണൂരിലെ സി.പി.എമ്മിനെ ഏറ്റവും ഒടുവിലായി പ്രതിരോധത്തിലാക്കിയിരിക്കുന്നത് തൊഴിലാളി സഹകരണ സ്ഥാപനമായ 'കേരള ദിനേശ് ബീഡി വർക്കേഴ്സ് സെൻട്രൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി'യുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളാണ്. ......
കൊച്ചി: മെസിയുടെ പേരിൽ നടത്തിയ തട്ടിപ്പിൽ, അഴിമതി നിരോധന നിയമം മുതൽ കമ്പനി നിയമം വരെ ലംഘിച്ചതിനാൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ) എന്നിവയ്ക്ക് അടക്കം അന്വേഷിക്കാമെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.അസഫലിയുടെ നിയമോപദേശം.
സ്വകാര്യ സ്ഥാപനത്തിന് ലാഭമുണ്ടാകുന്ന വിധത്തിലുള്ള കരാറെന്ന് തെളിഞ്ഞാൽ മുൻ കായികമന്ത്രി വി.അബ്ദുറഹിമാൻ ഉൾപ്പെടെയുള്ളവരിലേക്ക് അന്വേഷണം നീളാം. സർക്കാരിന് നഷ്ടമുണ്ടായില്ലെന്ന വാദം നിലനിൽക്കില്ല. ......
തിരുവനന്തപുരം:കേന്ദ്ര ഗ്രിഡിൽ നിന്നുള്ള വരവ് കുറഞ്ഞതോടെ നിയന്ത്രണം കടുക്കും.
ഇരുട്ടിലേക്കുള്ള ഒരു തിരിച്ചുപോക്കിന്റെ ആശങ്കയിലാണ് കേരളം ഇപ്പോൾ. കൽക്കരിക്ഷാമം രൂക്ഷമായതിനെത്തുടർന്ന് രാജ്യത്തെ താപനിലയങ്ങൾ ഉത്പാദനം വെട്ടിക്കുറച്ചതോടെ, നമ്മുടെ സംസ്ഥാനവും കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് വീഴുകയാണ്.
നിലവിൽ കേരളത്തിന്റെ പ്രതിദിന വൈദ്യുതി ഉപഭോഗം 94 ദശലക്ഷം യൂണിറ്റാണ്. ......
ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ഹൈക്കോടതികളിലേക്ക് പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചുകൊണ്ട് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കി. സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശകൾ പൂർണ്ണമായും അംഗീകരിച്ചാണ് എട്ട് ഹൈക്കോടതികളിലെ പുതിയ തലവന്മാരെ പ്രഖ്യാപിച്ചിരിക്കുന്നത്. ......
തിരുവനന്തപുരം:സർവകലാശാലകളിൽ അറിവിന്റെ വെളിച്ചം പകരുന്ന അധ്യാപകരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ 'അച്ചടിപ്പിഴവുകൾ' എന്ന പേരിൽ ഭരണപരമായ കുടിലായ അടവുകൾ പയറ്റുന്നവർക്ക് കനത്ത തിരിച്ചടിയുമായി സുപ്രീം കോടതിയുടെ സുപ്രധാന വിധി. റിക്രൂട്ട്മെന്റ് വിജ്ഞാപനങ്ങളിൽ വന്നുപോകുന്ന ടൈപ്പോഗ്രാഫിക്കൽ പിഴവുകളുടെ പേര് പറഞ്ഞ് അധ്യാപകർക്ക് അർഹമായ യു.ജി.സി (UGC) ശമ്പള സ്കെയിലും മറ്റ് ആനുകൂല്യങ്ങളും നിഷേധിക്കാൻ സർവകലാശാലകൾക്ക് യാതൊരു അവകാശവുമില്ലെന്ന് പരമോന്നത കോടതി വ്യക്തമാക്കിയിരിക്കുന്നു.
ഉത്തരാഖണ്ഡ് സംസ്കൃത സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ യാഷ് മിത്തലിന് നിയമന തീയതി മുതൽ അർഹമായ ശമ്പള സ്കെയിലും കുടിശ്ശികയും നൽകാൻ ഉത്തരവിട്ടുകൊണ്ടാണ് ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് വിപുൽ എം. ......
കാസർകോട്: കാലപ്പഴക്കം ചെന്ന റെയിൽവേ പാലങ്ങൾ പൊളിച്ച് ആക്രിവിലയ്ക്ക് വിൽക്കാനുള്ള നടപടികളുമായി റെയിൽവേ. 1907-ൽ ബ്രിട്ടീഷുകാർ നിർമിച്ച കാര്യങ്കോട് റെയിൽവേ പാലത്തിന്റെ പൊളിക്കൽ ജോലികൾ ആരംഭിച്ചു. ......